പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍ : തുണിസഞ്ചി വിതരണം ചെയ്തു

68
Advertisement

ഇരിങ്ങാലക്കുട : ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ജെ.സി. ഐ ദേശവ്യാപകമായി നടത്തുന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടത്തിയ തുണി സഞ്ചി വിതരണോല്‍ഘാടനം ജെ.സി.ഐ. ദേശിയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കവീന്‍ കുമാര്‍ കെ.കെ ജെസ്‌റെറ്റ് ചെയര്‍പേഴ്‌സണ്‍ കവിത ജെന്‍സന് നല്‍കി കൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ജെ.സി.ഐ. ചാപ്റ്റര്‍ പ്രസിഡന്‍ഡ് ജെന്‍സന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സോണ്‍ പ്രസിഡന്റ് സാലു മുഹമ്മദ്, സോണ്‍ ഡയറക്ടര്‍ മാനേജ്‌മെന്റ് ശ്രീജിത്ത് ശ്രീധര്‍, ജോബിന്‍ കുര്യക്കോസ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, ജെ.സി ഐ സെനറ്റര്‍ നിസ്സാര്‍ അഷറഫ്, സെക്രട്ടറി ഹാരിഷ് പോള്‍, ട്രഷറര്‍ ഡയാസ് കാരാത്രക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement