സംസ്‌കൃത ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിച്ചു

70
Advertisement

ഇരിങ്ങാലക്കുട: സംസ്‌കൃത ഭാഷാരംഗത്തെ ഓണ്‍ലൈന്‍ മാധ്യമമായ നവവാണിയുടെ ദശവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സംസ്‌കൃതം അക്കാദമിക് കൗണ്‍സില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് സംസ്‌കൃത ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട മുന്‍ എം .ല്‍.എ. തോമസ് ഉണ്ണിയാടന്‍ ചടങ്ങ് ഉല്‍ഘടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.ഇ.ഒ ഗീത.എന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ അബ്ബ്ദുള്‍ റസാക്, പ്രണിത പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ആദരിക്കുകയും ചെയ്തു. ചലച്ചിത്ര സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത മേളയില്‍ സംസ്‌കൃത സിനിമകളുടെ പ്രദര്‍ശനവും മികച്ച സിനിമകള്‍ക്കുള്ള നവവാണി ഫിലിം അവാര്‍ഡ് വിതരണവും നടത്തുന്നു.

Advertisement