ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു

56
Advertisement

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. ബസ് സ്റ്റാന്റ് ബില്‍ഡിംഗിലുള്ള ഫിലിം സൊസൈറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട് വി.ആര്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് – പ്രസിഡണ്ട് മനീഷ് അരീക്കാട്ട് ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. നഗരസഭ വൈസ് – ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍ സ്വാഗതവും ട്രഷറര്‍ ടി.ജി സച്ചിത്ത് നന്ദിയും പറഞ്ഞു. മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി വിവിധ ഭാഷകളിലെ പതിനഞ്ച് ചിത്രങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്.