ജി.വി രാജ അവാർഡ് ജേതാവ് പി.സി തുളസിയെ ആദരിച്ചു

89
Advertisement

ഇരിങ്ങാലക്കുട :സെൻറ് ജോസഫ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയും, അന്തർദേശീയ ബാഡ്മിന്റൻ താരവും ,ഏറ്റവും മികച്ച വനിതാ കായിക താരത്തിനുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻറെ ഈ വർഷത്തെ ജി.വി രാജ അവാർഡ് ജേതാവുമായ പി.സി തുളസിയെ കോളേജിൽ വെച്ച് ആദരിച്ചു .കോളേജിലെ ദേശീയ ,യൂണിവേഴ്‌സിറ്റി താരങ്ങളെയും ആദരിക്കുകയുണ്ടായി .കൂടാതെ ദേശീയ, സംസ്ഥാന,യൂണിവേഴ്‌സിറ്റി ടീമുകളെ പരിശീലിപ്പിച്ച് വിജയത്തിലേക്ക് നയിച്ച പി .സി .ആന്റണി ,സഞ്ജയ് ബാലിഗ ,നജ്‌മുനിസ .എം എന്നീ പരിശീലകരെയും ആദരിച്ചു .കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ .കെ വിനീഷ് മുഖ്യാതിഥിയായിരുന്നു .ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിൽ വെച്ച് ‘ഫിറ്റ് ഇന്ത്യ ക്യാമ്പയ്ൻ’ ൻറെ പ്രവർത്തനങ്ങൾ ഒ.കെ വിനീഷ് ഉദ്‌ഘാടനം ചെയ്തു .പ്രിൻസിപ്പാൾ ഡോ .സി ഇസബെൽ അധ്യക്ഷത വഹിച്ചു .വിവിധ മത്സരങ്ങളിൽ വിജയികളായ 60 കായിക താരങ്ങൾക്ക് സമ്മാനം നൽകി .കായിക വിഭാഗം മേധാവി ഡോ സ്റ്റാലിൻ റാഫേൽ ,കായിക അദ്ധ്യാപിക തുഷാര ഫിലിപ്പ് ,പി .സി തുളസി ,പി .സി ആന്റണി ,ദിവ്യ സാം തുടങ്ങിയവർ പ്രസംഗിച്ചു .

Advertisement