സി.എൽ.സി സംസ്ഥാന പ്രസിഡന്റ്:ദീപിക റിപ്പോർട്ടർ ഷോബി.കെ.പോളിനെ തിരഞ്ഞെടുത്തു

93
Advertisement

ഇരിങ്ങാലക്കുട:സംസ്ഥാന സി.എൽ.സി പ്രസിഡന്റ് ആയി ദീപിക റിപ്പോർട്ടർ ഷോബി.കെ.പോളിനെ തിരഞ്ഞെടുത്തു.കത്തീഡ്രല്‍ സി.എല്‍.സി യുടെ ജോയിന്റ് സെക്രട്ടറി ആയിട്ടായിരുന്നു ഷോബിയുടെ നേതൃത്വ നിരയിലേക്കുള്ള ആദ്യ രംഗപ്രവേശനം. തുടര്‍ന്ന് കത്തീഡ്രല്‍ സിഎല്‍സിയുടെ സെക്രട്ടറി, ട്രഷറര്‍, പ്രസിഡന്റ്, ഓര്‍ഗനൈസര്‍, വിവിധ പരിപാടികളുടെ കണ്‍വീനര്‍, ജൂനിയര്‍ സിഎല്‍സി ഓര്‍ഗനൈസര്‍, പിണ്ടിപ്പെരുന്നാളിന്റെ ജോയിന്റ് കണ്‍വീനര്‍, 2008 ല്‍ പിണ്ടിപ്പെരുനാളിന്റെ ജനറല്‍ കണ്‍വീനര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ്, ഓര്‍ഗനൈസര്‍ തുടങ്ങി ഫൊറോന സിഎല്‍സി തലത്തിലും സെക്രട്ടറി, പ്രസിഡന്റ്, ഓര്‍ഗനൈസര്‍, മരിയന്‍ പ്രയാണം ചീഫ് എഡിറ്റര്‍ തുടങ്ങി രൂപത തലത്തിലും വിവിധ സ്ഥാനങ്ങള്‍ അലങ്കിച്ചു. മൂന്നു വര്‍ഷം രൂപതയില്‍ സംഘടനകളുടെ ഏകോപന സമിതി സെക്രട്ടറി, സംസ്ഥാനതലത്തില്‍ സിഎല്‍സി യുടെ വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസര്‍, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും അലങ്കരിച്ചീട്ടുണ്ട്.ദേശീയ സിഎല്‍സി നിര്‍വാഹക സമിതിയംഗം ആയിരിക്കുമ്പോഴാണ് സംസ്ഥാന പ്രസിഡന്റായുള്ള പുതിയ നിയമനം. പഠന കാലത്ത് തൃശൂര്‍ സെന്റ് തോമസ് കോളെജില്‍ വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് കെ.എസ്.യു വിന്റെ യൂണിറ്റ് സെക്രട്ടറി, കോളെജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു . 2007 ഏപ്രില്‍ മാസം മുതല്‍ ദീപികയില്‍ ഇരിങ്ങാലക്കുട ബ്യൂറോയിലെ റിപ്പോര്‍ട്ടറായും ജോലി ആരംഭിച്ചു. ദീപികയുടെ ജൂബിലി ആഘോഷ വേളയില്‍ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടറായും തെരഞ്ഞെടുത്തു . ഇരിങ്ങാലക്കുട പ്രസ്‌ക്ലബിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും ഷോബി .കെ .പോൾ വഹിച്ചിട്ടുണ്ട്.

Advertisement