ഇരിങ്ങാലക്കുട : നഗരസഭ ബസ് സ്റ്റാന്‍ഡിനുള്ളില്‍ രാത്രിയായാല്‍ നടക്കണമെങ്കില്‍
ടോര്‍ച്ച് കരുതേണ്ട അവസ്ഥയാണ്. ഒരാഴ്ചയിലേറെയായി ബസ് സ്റ്റാന്‍ഡിനകത്തെ
വിളക്കുകള്‍ കത്താതായിട്ട്. രാത്രിയിലെത്തുന്ന യാത്രക്കാരടക്കമുള്ളവരാണ്
ഇത് മൂലം ദുരിതത്തിലാണ്. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹൈമാക്‌സ് വിളക്ക്
കത്താതായിട്ട് കാലമേറെയായി. ഇരുട്ട് വീണാല്‍ ബസ് സ്റ്റാന്‍ഡിനകത്ത് കടകളിലെ
വിളക്കുകള്‍ മാത്രമേ കാണൂ. എട്ടോടെ കടക്കാരും സ്ഥലം വിടും പിന്നീട്
കൂരിരുട്ടാണ്. വെള്ളിച്ചമില്ലാത്തതിനാല്‍ പത്രവിതരണക്കാരുടെ പത്രക്കെട്ടുകള്‍
തെറ്റിപ്പോകുന്ന അവസ്ഥയാണ്. വെളിച്ചമില്ലാത്തത് മൂലം മദ്യപാനികളും
സാമൂഹിക വിരുദ്ധരും ബസ് സ്റ്റാന്‍ഡിനകം താവളമാക്കുകയാണ്.
Advertisement