അൻപത്തി ഒൻപതാമത്തെ കണ്ടംകുളത്തി ഫുട്‌ബോൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

56
Advertisement

ഇരിങ്ങാലക്കുട:അൻപത്തി ഒൻപതാമത്തെ കണ്ടംകുളത്തി ഫുട്‌ബോൾ ടൂർണമെൻറ് നഗരസഭ വൈസ് ചെയർപേഴ്സൻ രാജേശ്വരി ശിവരാമൻ ഉത്ഘാടനം നിർവഹിച്ചു. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി, വാർഡ് മെമ്പർ ശ്രീമതി ഫിലോമിന ജോയ്, പൂർവ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് ജയ്സൻ പറേക്കടൻ, പയസ് കണ്ടംകുളത്തി, അഡ്വ. ടി ജെ തോമസ് തൊഴുതുമ്പറമ്പിൽ, പൂർവ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് മെമ്പർ വിശ്വനാഥ മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പി ടി നന്ദിയും പറഞ്ഞു.ഉത്ഘാടന മത്സരത്തിൽ ക്രൈസ്റ്റ് കോളേജും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജും തമ്മിൽ ഏറ്റുമുട്ടി. നാളെ ഷൊർണ്ണൂർ എസ് എൻ കോളേജും തുമ്പ സെന്റ് സേവ്യേഴ്സ് കോളേജും തമ്മിലും കണ്ണൂർ എസ് എൻ കോളേജും ക്രൈസ്റ്റ് കോളേജ് ബി ടീമും തമ്മിലും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജും കോഴിക്കോട് ദേവഗിരി കോളേജും തമ്മിലും തൃശൂർ സെന്റ്‌ തോമസ് കോളേജും ക്രൈസ്റ്റ് കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീമും തമ്മിലും മത്സരം ഉണ്ടായിരിക്കും.