ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പുസമ്മേളനവും സമുചിതമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ സന്തോഷ് ബോബന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സ്‌കൂളിലെ പുര്‍വ്വ വിദ്യാര്‍ത്ഥിയും അസി.കളക്ടറുമായ ഹരി കല്ലിക്കാട്ട് ഐഎഎസ് ഉദ്ഘാടനം ചെയ്തു. സീ കേരളം സരിഗമപ ഗ്രൂമര്‍ & ഗ്രാന്റ് ജൂറി നൗഷാദ് മുഖ്യാതിഥിയായിരുന്നു. കലാകായിക മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. ഔദ്യോഗികവൃത്തികൡ നിന്ന് വിരമിക്കുന്ന വി.ഷീജ (ഹെഡ്മിസ്ട്രസ്സ്) ആനി.കെ.എ, വൃന്ദാ ടി.എസ്, എന്നിവര്‍ക്ക് മാനേജ്‌മെന്റ്, പിടിഎ, സ്റ്റാഫ് എന്നിവര്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ഡിഇഒ ജയശ്രീ എം.ആര്‍, എഇഒ അബ്ദുള്‍റസാഖ്, കെ.പി.ഉഷപ്രഭ, വി.പി.ആര്‍ മേനോന്‍, രുക്മിണി രാമചന്ദ്രന്‍, തമ്പി കെ.എസ്, സരിത ശീലന്‍, ജയലക്ഷ്മി.കെ, അര്‍ച്ചന എം, എം.വി.കാഞ്ചന, ജയശ്രീ കെ., സുധ.കെ.കെ, നരേന്ദ്രന്‍.എ., ജയശങ്കര്‍ പി.എസ്, അഭിരാം.കെ.എസ്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിരമിക്കുന്ന അധ്യാപകരുടെ മറുപടി പ്രസംഗവും കുട്ടികളുടെ വര്‍ണ്ണോജ്ജ്വലമായ കലാപരിപാടികളും ഉണ്ടായിരുന്നു.
നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷം സമുചിതമായി കൊണ്ടാടി
Advertisement