നാളെ രാജ്യതലസ്ഥാനത്ത് ത്രിവര്‍ണ്ണ പതാക സല്യൂട്ട് ചെയ്യാന്‍ സെന്റ് ജോസഫ്‌സിലെ കേഡറ്റുകളും

199
Advertisement

ഇരിങ്ങാലക്കുട : ജനുവരി 26 സെന്റ് ജോസഫ്‌സ് ആവേശപ്പൂരത്തിന്റെ കൊട്ടിക്കലാശത്തിലാണ്. NCC യൂണിറ്റിലെ രണ്ടു പെണ്‍പുലികളാണ് നാളെ രാജ്യതലസ്ഥാനത്ത് ത്രിവര്‍ണ്ണ പതാകയെ നേരിട്ടു സല്യൂട്ട് ചെയ്യുന്നത്. ഇരട്ടി മധുരമെന്നോണം കേരളത്തെ നയിക്കുന്ന 7 കേരള ബറ്റാലിയനിലെ ഗേള്‍ കേഡറ്റ് ഇന്‍സ്ട്രക്ടര്‍ ബവിത ഇവിടത്തെ മുന്‍ കേഡറ്റുമാണ്. കലാലയത്തിലെ തന്നെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഏയ്ഞ്ചല്‍ റീറ്റ, സര്‍ജന്റ് രമ്യദാസ് എന്നിവര്‍ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റ് NCC ക്കു വേണ്ടി തൃശൂര്‍ ഏഴാം കേരള ബറ്റാലിയനെ പ്രതിനിധീകരിക്കുന്നു. ഇരുവരും നാളെ രാജ്പഥില്‍ മാര്‍ച്ച് ചെയ്യുന്നത് തത്സമയം കാണാന്‍ കോളേജില്‍ വേദിയൊരുക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. NCC യിലെ മൂന്നു വര്‍ഷത്തെ പരിശീലനങ്ങള്‍ക്കു ശേഷം ഡിസംബര്‍ 27 നാണിവര്‍ അവസാനഘട്ട ക്യാമ്പിലേക്കായി ദല്‍ഹിയിലേക്കു തിരിച്ചത്.

Advertisement