ഇരിങ്ങാലക്കുട :തൃശൂര്‍ കുടുംബശ്രീ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഇരിങ്ങാലക്കുട നഗരസഭയില്‍….. നമ്മുടെ പ്രാദേശിക ഇടം സ്ത്രീ ശിശു സൗഹൃദ ഇടമാക്കുക എന്ന ഉദ്ദേശത്തോടു കൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗാര്‍ഹികവും സാമൂഹികവുമായി നേരിടുന്ന ചൂഷണങ്ങളെ പ്രതിരോധിക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം കൗണ്‍സിലി oഗിനും സ്ത്രീകളുടെയുo കുട്ടികളുടെയും ഉന്നമനത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തൃശൂര്‍ ജില്ല കുടുംബശ്രീ മിഷന്റെ ജെന്‍ഡര്‍ റിസ്റ്റോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനോല്‍ഘാടനം കുടുംബശ്രീ CDS 1 ലെ 14-ാം വാര്‍ഡില്‍ ബഹ: നഗരസഭ അദ്ധ്യക്ഷ ശ്രീമതി. നിമ്യ ഷിജു നിര്‍വഹിച്ച ചടങ്ങില്‍ CDS ചെയര്‍പേഴ്‌സണ്‍ ലത സുരേഷ് അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി പുഷ്പാവതി സ്വാഗതം പറഞ്ഞു സ്‌നേഹിത സ്റ്റാഫ് ദീപ വിഷയാവതരണം നടത്തി.. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി മീനാക്ഷി ജോഷി,, വികസന കാര്യ സ്റ്റാന്റിംഗ് ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ശ്രീ.കുര്യന്‍ ജോസഫ്,, പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി വത്സല ശശി, ജെന്‍ഡര്‍ കോര്‍ ടീം മെബര്‍ശ്രീമതി.ഷാജി ജോബി, DLF ശ്രീമതിനിസി അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ഈ ചടങ്ങിന് മെബര്‍ സെക്രട്ടറി ശ്രീമതി. ദീപ്തി നന്ദി പറഞ്ഞു
തൃശൂര്‍ കുടുംബശ്രീ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഇരിങ്ങാലക്കുട നഗരസഭയില്‍
Advertisement