ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ സമിതി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

128
Advertisement

ഇരിങ്ങാലക്കുട: പൗരത്വ ദേദഗതി നിയമം രാഷട്ര സുരക്ഷക്ക് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ സമിതിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.മുനിസിപ്പൽ പ്രസിഡൻറ് ടി. കെ ഷാജുട്ടന്റെ നേതൃത്വത്തിൽ ആരംഭിച്ച വാഹന പ്രചരണ ജാഥ മാടായികോണം സ്കൂൾ ജംഗ്ഷനിൽ ഇരിങ്ങാലക്കുട ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് കൃപേഷ് ചെമ്മണ്ട   ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡണ്ട് ഷൈജു കുറ്റിക്കാട്ട്, മുനിസിപ്പൽ ജനറൽ സെക്രട്ടറിയും കൗൺസിലറുമായ സന്തോഷ് ബോബൻ, സെക്രട്ടറി വിജയൻ പാറേക്കാട്ട് എന്നിവർ ജാഥക്ക് നേതൃത്വം നല്കി.  വൈകിട്ട് 5.30 ന്  പൊറിത്തിശ്ശേരി മഹാത്മ സ്കൂൾ പരിസരത്ത് ജാഥ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും.