ഇരിങ്ങാലക്കുട :തൃശ്ശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വനിതാ സ്വയം സഹായ സ്വാശ്രയ ഗ്രൂപ്പായ ഷീ സ്മാര്‍ട്ട് ഗ്രൂപ്പിന്റെ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗ് വിപണിയിലിറക്കി . പലവ്യഞ്ജനങ്ങള്‍, ബേക്കറി ബാഗ് ,മെഡിസിന്‍ ബാഗ്, ഹോട്ടല്‍ പാഴ്‌സല്‍ ബാഗ് എന്നിവ ഉത്തരവാദിത്വത്തോട് കൂടി വിലക്കുറവില്‍ ഗുണമേന്മയുള്ളതുമായ ബാഗുകളാണ് വിപണിയിലിറക്കുന്നത്. 35 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള വിവിധ തൂക്കത്തില്‍ വിവിധ മോഡലുകളിലും വിവിധ വര്‍ണങ്ങളിലും നിര്‍മ്മിക്കുന്നു. ഏകദേശം 40 തരം ബാഗുകളാണ് വിപണിയിലിറക്കുന്നത്. സംഘം പ്രസിഡന്റ് പി .കെ. ഭാസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പേപ്പര്‍ ബാഗ് വിപണനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ പ്രമുഖ വ്യാപാരി സത്യന്‍ കാട്ടൂരിന് പേപ്പര്‍ ബാഗ് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം സെക്രട്ടറി ഹില പി.എച്ച് ,ഡയറക്ടര്‍മാരായ അജിത്ത് കീരത്ത് ,ഭാസി തച്ചപ്പള്ളി, രാമചന്ദ്രന്‍ ആചാരി , ഇബ്രാഹിം കളക്കാട്, അംബിക എം.എം, പ്രീതി സുധീര്‍, ഹാജിറ റഷീദ്, മറ്റു സ്മാര്‍ട്ട് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘം പ്രസിഡന്റ് അജോ ജോണ്‍ സ്വാഗതവും ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദിയും പറഞ്ഞു.
ഷീ സ്മാര്‍ട്ട് പേപ്പര്‍ ബാഗ് വിപണിയില്‍
Advertisement