മുരിയാട് പശുവിനെ കടിച്ചത് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചു

79
Advertisement

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുക്കര ഗ്രാമത്തിലെ സാബുവിന്റെ പശുഫാമില്‍ പശുവിനെ കടിച്ചത് പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണ്ണുത്തി മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇത് അറിയിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റിട്ടുണ്ടെങ്കില്‍ മാറ്റി വളര്‍ത്തണമെന്ന് മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.കടിയേറ്റ മൃഗങ്ങളെ പരിപാലിക്കുന്നവര്‍ പ്രതിരോധ വാക്‌സിന്‍ അടിയന്തിരമായി എടുക്കണമെന്നും ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement