ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. റോഡ് സുരക്ഷാ വാരാചരണം നടത്തി

54
Advertisement

ഇരിങ്ങാലക്കുട : ദേശീയറോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചു റോഡ് യാത്രക്കാര്‍ക്ക് ബോധവത്ക്കരണം നടത്തി.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെ അതിന്റെ ആവശ്യകതയെ ക്കുറിച്ച് ബോധവാന്മാരാക്കുകയും ധരിച്ചവര്‍ക്ക് മധുരം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു . ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ പി .ആര്‍ ഉഷ റോഡ് സുരക്ഷയെക്കുറിച്ച് വോളണ്ടിയര്‍മാര്‍ക്ക് ക്ലാസ്സ് എടുക്കുകയും ചെയ്തു .

Advertisement