ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും വിവിധ വകുപ്പുകളുടെ അദാലത്തും സംഘടിപ്പിച്ചു

53
Advertisement

ഇരിങ്ങാലക്കുട : ലൈഫ് പി.എം.എ.വൈ. പദ്ധതിയിലൂടെ സ്വന്തമായി വീടും, തൊഴിലും, ജീവനോപാധികളും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വഴി നടപ്പാക്കി വരുന്നു. ഇതിന്റെ നേട്ടങ്ങള്‍ ലൈഫ്.പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതിയിലൂടെ ലഭിക്കുന്നതിന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്ന പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റിചെയര്‍പേഴസണ്‍ മീനാക്ഷി ജോഷി, ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, കൗണ്‍സിലര്‍മാരായ പി.വി.ശിവകുമാര്‍, സന്തോഷ് ബോബന്‍, റോക്കി ആളൂക്കാരന്‍, അസി.എക്‌സി.എഞ്ചിനീയര്‍ രാജ് ജെ.ആര്‍, സി.ഡി.എസ്-1 ചെയര്‍പേഴ്‌സണ്‍ ലത സുരേഷ്, സി.ഡി.എസ്.-2 ചെയര്‍പേഴ്‌സണ്‍ ഷൈലജ ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.