ബയോടെക്‌നോളജി ദേശീയ സെമിനാറിന് തുടക്കമായി

48
Advertisement

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം ബയോടെക്‌നോളജിയിലെ കണ്ടുപിടുത്തങ്ങളേയും സൃഷ്ടികളേയും സംരക്ഷിക്കുവാനുള്ള ഭൗതീകത്വവകാശങ്ങള്‍ എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ കേരള കാര്‍ഷികസര്‍വ്വകലാശാല പ്രൊഫ. ഡോ.സി.ആര്‍.എല്‍സി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിച്ചു. ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.നൈജില്‍ ജോര്‍ജ്, കോളേജ് സെല്‍ഫ് ഫിനാൻസിങ് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.റോസ് ബാസ്റ്റിന്‍, അസി.പ്രൊഫ.ഡോ.സി.ഫ്‌ളാവററ്റ് എന്നിവര്‍ പ്രസംഗിച്ചു. ഭൗതീകത്വവകാശങ്ങള്‍, ബയോടെക്‌നോളജിയിലെ പേറ്റന്റുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡോ.ഭാനുമതി.ആര്‍, ഡോ.ലിയോണ്‍ ഇട്ടിയച്ചന്‍, അഡ്വ.സി.ഹരികുമാര്‍ എല്‍എല്‍എം എന്നിവര്‍ ക്ലാസ്സെടുത്തു.

Advertisement