ആനന്ദപുരം സ്വദേശി സഹസംവിധയകന്‍ ചികിത്സയിലിരിക്കേ മരിച്ചു

304
Advertisement

ഇരിങ്ങാലക്കുട : ഇരുചക്രവാഹനപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന സംവിധായകന്‍ വിവേക് ആര്യന്‍ (30) മരിച്ചു. തൃശ്ശൂര്‍ നെല്ലായി ആന്ദപുരം പഴയത്തുമനയില്‍ ആര്യന്‍ നമ്പൂതിരിയുടെ മകനാണ് വിവേക്. ഡിസംബര്‍ 22ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ പട്ടി കുറുകെച്ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്ന് വീണ് റോഡില്‍ തലയിടിച്ചായിരുന്നു അപകടം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും പരസ്യ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ അമൃത, ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തില്‍ വിവേകിന്റെ സഹസംവിധയകയായിരുന്നു. മാതാവ് : ഭാവന. സഹോദരന്‍: ശ്യാം.