നേത്ര പരിശോധന ക്യാമ്പ് നടത്തി

78

ഇരിങ്ങാലക്കുട : ശാന്തി ഹൈടെക് ഹോസ്പിറ്റല്‍ കൊടകരയും ‘ഓജസ്’ കായിക കലാവേദി പുളിഞ്ചോട് പുല്ലൂരും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ഉത്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി.പ്രശാന്ത് , ഗംഗാദേവിയും, സ്‌നിഗ്ധന്‍ .പി.സി, സുരേഷ് .എന്‍.കെ.,ഷിജു.കെ.എം.,ബാബു .കെ.മേനോന്‍ ,ഷാജു .ഇ.പി., സജ്ജന്‍ കാക്കനാട് എന്നിവര്‍ സംസാരിച്ചു . ഡോ :കല്യാണിക്കുട്ടി നേതൃത്വം നല്‍കിയ ക്യാമ്പില്‍ 167പേര്‍ പങ്കെടുത്തതില്‍ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ശാന്തി ഹോസ്പിറ്റലില്‍ സൗജന്യമായി ചെയ്തു നല്‍കും .അത്യാവശ്യ മരുന്നുകളും സൗജന്യനിരക്കില്‍ കണ്ണടകളും വിതരണം ചെയ്തു.

Advertisement