എൽ.ഐ.സി. എ.ഒ.ഐ. ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം.

88

ഇരിങ്ങാലക്കുട: എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം നടത്തി. പി.ഡബ്ല്യു.ഡി.റെസ്റ്റ് ഹൗസിൽ എൽ.ഐ.സി.എ.ഒ.ഐ. തൃശൂർ ഡിവിഷണൽ സെക്രട്ടറി കെ.സി.പോൾസൺ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് സി.എൻ.നിജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയും എസ്.എൻ.പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.എസ്.മോഹനൻ,റപ്പായി അമ്പൂക്കൻ, വി.എം.പ്രകാശൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വി.എം.റഊഫ് (പ്രസിഡണ്ട്), പി.കെ.രത്നാകരൻ (വൈസ് പ്രസിഡണ്ട്), റപ്പായി അമ്പൂക്കൻ (സെക്രട്ടറി), ടി.പി.സുബീഷ് ( ജോ. സെക്രട്ടറി), സി.എൻ.നിജേഷ് ( ട്രഷററർ), പി.എ.രാമാനന്ദൻ, വി.എം.പ്രകാശൻ, ഡി.ലിയോൺ, എൻ.വി.അനിതാഭായി, ഷീബ ഭൂപേഷ് (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement