കാന്‍സര്‍ അതിജീവനത്തിന് ആത്മവിശ്വാസം അനിവാര്യം

136

ഇരിങ്ങാലക്കുട:കാന്‍സര്‍ പ്രതിരോധവും അതിജീവനവും സാധ്യമാണെന്നും അതിനുള്ള ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത് എന്നും വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ വി.പി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വീ- ക്യാന്‍ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. ഗംഗാധരന്‍, പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, എസ് ഐ.ബി റീജിയണല്‍ മാനേജര്‍ വര്‍ഗീസ് പി.ജി, വേണുഗോപാല മേനോന്‍, ഫാ. ജോണ്‍ പാലിയേക്കര സി.എം ഐ, പഞ്ചായത്ത് പ്രസിഡന്റ്മാരായ സുധന്‍ സി.എസ്., സന്ധ്യ നയ്‌സണ്‍, ഷീജ സന്തോഷ്, വര്‍ഷ രാജേഷ്, ഉചിത സുരേഷ് എന്നിവരും വി പി ആര്‍ മേനോന്‍, പ്രതാപ് സിംഗ്, പി ടി ആര്‍ സമദ്, എസ് ഐ ബി മാനേജര്‍ ബീന ജോസഫ്, പോളശ്ശേരി സുധാകരന്‍, അഡ്വ. അച്യുതന്‍, സിദ്ധാര്‍ത്ഥന്‍ നക്കര, ഡോ. ഇ പി ജനാര്‍ദനന്‍ എന്നിവര്‍ ഒരേസമയം ദീപം തെളിയിച്ച് വീ- ക്യാന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട കണ്‍വീനര്‍ സുഭാഷ് കെ എന്‍ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. കോര്‍ഡിനേറ്റര്‍മാരായ പി ആര്‍ സ്റ്റാന്‍ലി, സോണിയ ഗിരി, എം എന്‍ തമ്പാന്‍, എ സി സുരേഷ്, ഷാജി മാസ്റ്റര്‍, ശ്രീജിത്ത് കാറളം, ഷെയ്ഖ് ദാവൂദ്, ഷെറിന്‍ അഹമ്മദ്,റോസിലി പോള്‍ തട്ടില്‍, ടെല്‍സന്‍ കോട്ടോളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട നഗരസഭ മണ്ഡല അതിര്‍ത്തിയിലുള്ള വിവിധ പഞ്ചായത്തുകളില്‍ നിന്നും നഗരസഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. തുടര്‍ന്ന് ഡോ. വി പി ഗംഗാധരന്റെ ചികിത്സാ അനുഭവങ്ങളെ ആസ്പദമാക്കി തൃശ്ശൂര്‍ രംഗചേതന അണിയിച്ചോരുക്കിയ ‘കാവലാള്‍’ നാടകം അരങ്ങേറി

Advertisement