തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിനു കീഴിലുള്ള കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂം ഇരിങ്ങാലക്കുടയില്‍

106

ഇരിങ്ങാലക്കുട: ത്യശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിനു കീഴിലുള്ള കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തന സജ്ജമായി. കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വനിത പോലീസ് സ്റ്റേഷന് സമീപമാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. 75 ലക്ഷം ചിലവഴിച്ച് മൂവായിരം സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. എസ്.ഐ. അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായിരിക്കും. അപകടങ്ങളടക്കമുള്ള സന്ദേശങ്ങള്‍ സ്വീകരിച്ച് സംഭവസ്ഥലവുമായി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അവരെ സംഭവസ്ഥലത്ത് എത്തിക്കുകയായണ് കണ്‍ട്രോള്‍ റൂം വഴി നല്‍കുന്ന സേവനം. 112 എന്ന നമ്പറില്‍ ഏത് ഫോണില്‍ നിന്നും വിളിച്ചാലും കണ്‍ട്രോള്‍ റൂമുമായി പൊതുജനങ്ങള്‍ക്ക ബന്ധപ്പെടാവുന്നതാണന്ന് കണ്‍ട്രോള്‍ റൂം എസ്.ഐ. തോമസ് വടക്കന്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്‍ട്രോള്‍ റൂം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക സമിതി രൂപീകരിച്ചു. പോലീസ് സ്റ്റേഷന്‍ ഹാളില്‍ നടന്ന യോഗം പ്രൊഫ കെ യു. അരുണന്‍. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ത്യശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ.പി. വിജയകുമാരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.വി. അംബിക, ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍. ബിജോയ്, കണ്‍ട്രോള്‍ റൂം എസ്.ഐ. വി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement