സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ ലബാംബ മാള ജേതാക്കാളായി

67

ഇരിങ്ങാലക്കുട : യുവധാര കലാ-കായിക സമിതി കാറളം ഒരുക്കിയ 11 – മത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ മേളയില്‍ ലബാംബ മാള ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ യൂണിവേഴ്സല്‍ ബില്‍ഡേഴ്‌സ് കളമശ്ശേരിയെ 2-1 ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി ആയിരുന്നു ലബാംബ മാളയുടെ വിജയം കരസ്ഥമാക്കിയത്. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍ ട്രോഫികള്‍ സമ്മാനിച്ചു. 11-ാമത് അഖിലകേരള ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബാള്‍ മേളയുടെ ഭാഗമായി യുവ ഫുട്ബോള്‍ പ്രതിഭകള്‍ക്ക് പ്രചോദനമെന്നവണ്ണം സംഘടിപ്പിച്ച UNDER 19 ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ന്റെ ഫൈനല്‍ മത്സരത്തില്‍ ഹൃദ്യം കാറളം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് YCK കാറളത്തെ തോല്‍പിച്ചു കൊണ്ട് കിരീടം നേടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ആയി ലാബാംബ മാളയുടെ നൗഫല്‍നെ തെരഞ്ഞെടുത്തു. മികച്ച ഫോര്‍വേഡ് ആയി ലബാംബ മാളയുടെ അച്ചുറും ,ടോപ് സ്‌കോറര്‍ ആയി യൂണിവേഴ്സല്‍ കളമശ്ശേരിയുടെ അമ്പാടിയെയും തെരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ട്രോഫി ലബാംബ മാളയുടെ നൗഫല്‍ കരസ്ഥമാക്കി. മികച്ച ഡിഫന്‍ഡര്‍ ആയി ലബാംബയുടെ മനുവിനെ തിരഞ്ഞെടുത്തു. അഖില കേരള സെവന്‍സിലെ പുത്തന്‍ താരോദയം ലബാംബ മാളയുടെ അച്ചുറു ആണ് ടൂര്‍ണമെന്റിലെ എമേര്‍ജിങ് പ്ലയെര്‍.അണ്ടര്‍ 19 ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ ആയി ഹൃദ്യം കാറളത്തിന്റെ അജിത്തിനെ തെരഞ്ഞെടുത്തു.

Advertisement