ജോലി വാഗ്ദനം നല്‍കി തട്ടിപ്പ്- പ്രതി അറസ്റ്റില്‍

233
Advertisement

ഇരിങ്ങാലക്കുട : പഴയന്നൂര്‍ തനയത്ര വിജില്‍(35) നെയാണ് ഇരിങ്ങാലക്കുട സി.ഐ.ബിജോയ്, എസ്.ഐ.സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പാറക്കാട്ടുക്കര ചോനാടന്‍ ലോറന്‍സിന്റെ മകന്‍ നിപിന് ഷിപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ വാങ്ങുകയും കുറേ നാളുകള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് നിബിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2018 നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിജിലിന്റെ പേരില്‍ ഇരിങ്ങാലക്കുട പോലീസിസ് സ്‌റ്റേഷനില്‍ പരാതിയില്ല എങ്കിലും, കൊച്ചി ഹാര്‍ബര്‍, പള്ളിത്തോട് പോലീസ് സ്‌റ്റേഷന്‍, കണ്ണമാലി പോലീസ് സ്‌റ്റേഷന്‍ എന്നീ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Advertisement