കാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് നിര്യാതനായി

172
Advertisement

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ആലുംപറമ്പില്‍ പൊഴേക്കടവില്‍ കുമാരന്റെ മകന്‍ വിജയഘോഷ് (67) നിര്യാതനായി.രാവിലെ വീട്ടില്‍ വച്ച് കുഴഞ്ഞ് വീണായിരുന്നു മരണം. 2005 മുതല്‍ പത്ത് വര്‍ഷക്കാലം പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : ബേബി മകള്‍ : അഖില, മരുമകന്‍ : സുനില്‍ (ഗള്‍ഫ്) .സംസ്‌കാരം നാളെ.

Advertisement