മൂന്നാമത് ജോണ്‍സന്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാ തല ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു

70
Advertisement

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരും സംയുക്തമായി മൂന്നാമത് ജോണ്‍സന്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാ തല ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ സംഘടിപ്പിച്ചു. ചെസ്സ് ടൂര്‍ണമെന്റുകളിലെ ക്ലാസ്സിക് രീതിയില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ സൂരജ് എം.ആര്‍.ചാമ്പ്യനായി, ജോയ്‌ലാസര്‍, എബിന്‍ബെന്നി, എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 14 ന് താഴെയുള്ളവരുടെ വിഭാഗത്തില്‍ പ്രിയങ്ക ഭട്ടും, അണ്‍റേറ്റഡില്‍ അബ്രഹാം നെറ്റിക്കാടനും ചാമ്പ്യന്‍മാരായി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സോണിയഗിരി വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ ചെസ്സ് അസോസിയേഷന്‍ സെക്രട്ടറി പീറ്റര്‍ ജോസഫ്, ലിസ്സി ജോണ്‍സണ്‍, സ്റ്റാന്‍ലി പി.ആര്‍, സുഭാഷ്.കെ.എന്‍, തൃശ്ശൂര്‍ ചെസ്സ് അസോസിയേഷന്‍ വൈസ്.പ്രസിഡന്റ് സഫര്‍ ഹുസൈന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement