ഇന്ത്യയിലെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ജെ.സി.ഐ ഇരിങ്ങാലക്കുട ചാപ്റ്ററിന്

103

ഇരിങ്ങാലക്കുട : കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ഏരിയായില്‍ ഇന്ത്യയിലെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡിന് ജെ.സി.ഐ ഇരിങ്ങാലക്കുട അര്‍ഹരായി .നാഗ്പൂരില്‍ വച്ച് നടന്ന ജെ സി ഐ വാര്‍ഷിക കോണ്‍ഫറന്‍സില്‍വെച്ചാണ് അവാര്‍ഡ് നല്‍കിയത്. നാഷണല്‍ പ്രസിഡന്റ് ഷിരീഷ് ഡുഡുവില്‍ നിന്ന് 2019 ലെ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 1500 ഓളം ചാപ്റ്ററില്‍ നിന്നാണ് ജെ.സി.ഐ ഇരിങ്ങാലക്കുട തിരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷം ഇരിങ്ങാലക്കുടയിലും ,പരിസര പ്രദേശങ്ങളിലും ,ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ,ചികിത്സ സഹായങ്ങളും ,വിവിധ മേഖലകളില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്്.

Advertisement