മയക്കുമരുന്ന് നല്‍കി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, പടിയൂര്‍ സ്വദേശിനി അറസ്റ്റില്‍

267

ഇരിങ്ങാലക്കുട : വീട്ടുജോലിക്ക് കൂടുതല്‍ ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പടിയൂരുള്ള സ്വന്തം വീട്ടിലേക്ക് പാവപ്പെട്ട സ്ത്രീകളെ കൂട്ടിക്കൊണ്ടുവന്ന് ചായയിലോ, ശീതളപാനീയങ്ങളിലോ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പടിയൂര്‍
മേപ്പുറത് കൊല്ലത്തുവീട്ടില്‍ ഫാസിലിന്റെ ഭാര്യ അന്‍സിയയെ (22) കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.മണലൂര്‍, കല്ലൂര്‍ ഭാഗങ്ങളിലെ സ്ത്രീകളാണ് കബളിപ്പിക്കപ്പെട്ടത്. ഇരിഞ്ഞാലക്കുട ഡി. വൈ. എസ്. പി. ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശത്തില്‍ കാട്ടൂര്‍ എസ്. ഐ. വിമല്‍ വി. വി നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പൂന്തുറയില്‍ എ. ടി. എം കാര്‍ഡ് കവര്‍ന്നു 75,000 രൂപ തട്ടിയെടുത്ത കേസിലും ഇവര്‍ പ്രതിയാണ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജൂവലറികളില്‍ നിന്നും കണ്ടെടുത്തു.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisement