സീബ്രാലൈനുകള്‍ മാഞ്ഞ് ഇരിങ്ങാലക്കുട നഗരത്തിലെ റോഡുകള്‍

96

ഇരിങ്ങാലക്കുട : നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ റോഡുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് നാളുകളായി. ഏറ്റവും തിരക്കേറിയ ഠാണാ ജങ്ഷനിലും ചന്തകുന്നിലും ബസ്റ്റാന്‍ഡിനു സമീപത്തും കൂടല്‍മാണിക്യം റോഡിലുമടക്കം ലൈനുകള്‍ മാഞ്ഞു. ബസ്റ്റാന്റിനു കിഴക്കുഭാഗത്തെ കാട്ടൂര്‍ പോസ്‌റ്റോഫീസ് റോഡില്‍ ടൈല്‍സ് വിരിച്ചതോടെ ഇവിടത്തെ സീബ്രാലൈനും മാഞ്ഞു. സ്‌കൂള്‍വിദ്യാര്‍ത്ഥികളും ഓട്ടോയിലും മറ്റും വന്നിറങ്ങുന്ന യാത്രക്കാരും സ്റ്റാന്റിലേക്കു പോകാന്‍ വാഹനങ്ങള്‍ ഒഴിയുന്നതും കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. കൂടല്‍മാണിക്യം റോഡില്‍ സീബ്രാലൈന്‍ പൂര്‍ണമായും ഇല്ലാതായി. ഇവിടെ റോഡില്‍ സ്ഥാപിച്ചിരുന്ന റിഫ്‌ളക്ടറുകളും പലയിടത്തുമില്ല. വളരെ തിരക്കുള്ള തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ സീബ്രാലൈന്‍ മാഞ്ഞതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെകഷ്ടപ്പാടാണ്. മാഞ്ഞുപോയ സീബ്രാലൈനുകള്‍ അടിയന്തരമായി പുന:സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Advertisement