ബി.പി.സി.എല്‍ വില്‍ക്കരുത്’ലോങ്ങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം ഡി.വൈ.എഫ്.ഐ യൂണിറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

87
Advertisement

ഇരിങ്ങാലക്കുട : ബി.പി.സി.എല്‍ വില്‍ക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മുതല്‍ ബി.പി.സി.എല്‍ വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ലോങ്ങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ യൂണിറ്റുകളില്‍ ‘യൂണിറ്റ് മാര്‍ച്ച്’ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹന്‍, ട്രഷറര്‍ ഐ.വി.സജിത്ത്, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, പി.എം. സനീഷ്, അതീഷ് ഗോകുല്‍, വിഷ്ണുപ്രഭാകരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement