രാജീവ്ഗാന്ധി മിനി ടൗണ്‍ഹാളിലും മസ്റ്ററിംഗ് ചെയ്യാം

90

ഇരിങ്ങാലക്കുട : അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാത്ത ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണദോക്താക്കളും 7.12.2019 തിയ്യതി രാവിലെ 9 മണി മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ ഇരിങ്ങാലക്കുട രാജീവ്ഗാന്ധി മിനി ടൗണ്‍ ഹാളിലും കരുവന്നൂര്‍ സോണല്‍ ഓഫീസിലും നടത്തുന്ന ക്യാമ്പില്‍ ആധാര്‍ കാര്‍ഡ് പെന്‍ഷന്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ടെത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്. ആധാര്‍ കാര്‍ഡ് ഇല്ലാത്ത ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരും നിശ്ചിത ഫോറത്തില്‍ ഗസ്റ്റഡ് / വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. മസ്റ്ററിംഗ് നടത്താത്ത ഗുണേഭാക്താക്കള്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല.

Advertisement