ഷീ സ്മാര്‍ട്ട് ബുക്കിങ്ങ് ഇനി ഓണ്‍ലൈനായും ചെയ്യാം

99
Advertisement

ഇരിങ്ങാലക്കുട : ഏകദേശം ആയിരത്തോളം പേര്‍ അംഗങ്ങളായിട്ടുള്ള ഷീ സ്മാര്‍ട്ട് തൊഴില്‍ സംരംഭകത്വ ഗ്രൂപ്പിലേക്ക് ഓണ്‍ലൈന്‍ ബുക്കിംങ്ങ് ഒരുക്കി തൃശ്ശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ വിപുലീകരിച്ച വെബ്‌സൈറ്റ്ിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബി.സേതു രാജ് സംഘം ഹാളില്‍വെച്ച് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ട്രാന്‍ഡ് സഹകരണസംഘം പ്രസിഡന്റ് പി.കെ.ഭാസി അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതവും, സംഘം ഡയറക്ടര്‍ എം.എ.ബഷീര്‍ നന്ദിയും പറഞ്ഞു. വെബ്‌സൈറ്റ് അഡ്രസ്സ് www.trand.in ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 9400679584, 04802820048