റെജുവിനേറ്റ് 2K19

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റീര്‍മാരുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ്- റെജുവിനേറ്റ് 2K19, നവംബര്‍ 30ന് ആരംഭിച്ചു. മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, സജീവന്‍.ആര്‍ ഉത്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക്, പേപ്പര്‍ കപ്പ് മാലിന്യങ്ങള്‍ വീണ്ടെടുക്കുകയും ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങളിലേക്ക് പുനരുപയോഗം ചെയ്യുന്നതിനുള്ള പരിശീലനം വോളന്റീര്‍മാര്‍ക്ക് നല്‍കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കോളേജ് പ്രിന്‍സിപ്പല്‍, ഡോ.മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.തരുണ്‍.ആര്‍, പ്രൊഫ.ജിന്‍സി, പ്രൊഫ.ജോമേഷ് ജോസ്, പ്രൊഫ.ശാന്തിമോള്‍ ജോസ്, ക്യാമ്പ് ലീഡേഴ്സ് സംഗീത് കെ.എസ് , തീര്‍ത്ത.ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.ഇതിനോടനുബന്ധിച്ചു ക്രൈസ്റ്റ് കോളേജിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനവും വില്‍പനയും ഡിസംബര്‍ രണ്ടിന് നടത്തപ്പെട്ടു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഉത്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, തൃശ്ശൂര്‍ ജില്ല NSS കോര്‍ഡിനേറ്റര്‍ രമേശന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ തന്നെ ഉപയോഗപ്രദമായ രീതിയില്‍ പുനരുപയോഗം ചെയ്യാനുള്ള രീതികള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പുനരുപയോഗം ചെയ്ത വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും വിദ്യാര്‍ത്ഥികളെ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തില്‍നിന്നുമുള്ള മാറ്റത്തിനായി പ്രചോദനം നല്‍കി.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img