ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു .

718

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ പട്ടയവിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ തൃശൂര്‍ ജില്ലയില്‍ പുതുതായി 2 ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലുള്ള ഭൂവിഭാഗത്തിനായി വിജ്ഞാപനം ചെയ്തിരിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ. കെ. യു. അരുണന്‍ മാസ്റ്ററിന്റെ അദ്ധ്യക്ഷതയില്‍ റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ . ചന്ദ്രശേഖരന്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തില്‍ വച്ച് നിര്‍വഹിച്ചു .ജില്ലാ കളക്ടര്‍ എസ് ഷാനവാസ് , കൈപ്പമംഗലം എം .എല്‍ .എ ഇ .ടി ടൈസണ്‍ മാഷ് ,ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ,കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ .ആര്‍ ജൈത്രന്‍ ,ചാലക്കുടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ ,തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ .കെ ഉദയപ്രകാശ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,വാര്‍ഡ് കൗണ്‍സിലര്‍ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍,സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement