ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബും റാലിയും നടത്തി

29

ഇരിങ്ങാലക്കുട :ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ജീവനക്കാര്‍,സെന്റ് ജോസഫ്സ് കോളേജ് എന്‍ .എസ് .എസ് യൂണിറ്റിന്റെ സഹകരണത്തോടെ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ലാഷ് മോബും ജനറല്‍ ഹോസ്പിറ്റലിലേക്ക് റാലിയും നടത്തി .ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് നടന്ന പൊതുപരിപാടി നഗരസഭാ കൗണ്‍സിലര്‍ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് റാലി നടത്തി .ആശുപത്രി ജീവനക്കാരും ,വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കെടുത്തു.ഡോ .മിനിമോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഡോ .ബിനു ,ജയേഷ് കെ .ജി ,ഡോ ഉണ്ണികൃഷ്ണന്‍ ,പ്രസാദ് സി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Advertisement