Wednesday, July 8, 2026
24.8 C
Irinjālakuda

ഒരു ഫോണ്‍ കോള്‍ വീട്ടുജോലിക്ക് ആളെത്തും. ഫ്രണ്ട്ലി ഹോം സര്‍വീസ് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇരിങ്ങാലക്കുട:മുറ്റം തൂക്കാനും മുറി തുടക്കാനും വീട് പരിസരം വൃത്തിയാക്കാനും കൃഷി ആവശ്യമായ ജോലികള്‍ പറമ്പ് ജോലികള്‍ മുതല്‍ ഏതു ചെറിയ ജോലികള്‍ക്കും സഹായം നല്‍കാന്‍ തൃശൂര്‍ റീജിനല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സഹകരണ സ്ഥാപനത്തിലേക്ക് വിളിച്ചാല്‍ ജില്ലയില്‍ എവിടെ വേണമെങ്കിലും ആളെത്തും. വിശ്വസ്തരായ ജോലിക്കാരെ ലഭ്യമല്ലെന്ന് വീട്ടുടമ മാരുടെ പരിഭവം ഷീ ഫ്രണ്ട്ലി ഹോം സര്‍വീസിന് പ്രവര്‍ത്തന ത്തോടെ ഇല്ലാതാകും. ജില്ലയില്‍ എവിടെ വേണമെങ്കിലും ഷീ ഫ്രണ്ട്ലി അംഗങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ്. രണ്ട് മണിക്കൂറില്‍ രണ്ട് ആള്‍ക്ക് 400 രൂപയും, കൂടുതല്‍ ഓരോ മണിക്കൂറിലും 100 രൂപ വച്ച് കൂടുതല്‍ നല്‍കേണ്ടിയും വരും. ദിവസേന വൃത്തിയാക്കണം എന്നുള്ളവര്‍ക്ക് അതിനും വേറെ പാക്കേജും ലഭ്യമാണ്. ദൂരപരിധി അനുസരിച്ച് യാത്ര ചിലവ് കൂടി നല്‍കേണ്ടിവരും. ഷീ ഫ്രണ്ട്ലി ഹോം സര്‍വീസിന്റെ ഉദ്ഘാടനം 2019 നവംബര്‍ 25 ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സംഘം ഹാളില്‍വച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.തൃശ്ശൂര്‍ റീജിനല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘം പ്രസിഡന്റ് പി. കെ ഭാസി അധ്യക്ഷതവഹിച്ചു. സംഘം സെക്രട്ടറി ഹില പി .എച്ച് സ്വാഗതം പറഞ്ഞു. ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് സെക്രട്ടറി മീന ആന്റണി നന്ദി പറഞ്ഞു. ഡോ .വിഷ്ണു പി. ബി സംഘം ഭരണസമിതി അംഗങ്ങളായ അജിത്ത് കീരത്ത് , ഭാസി തച്ചപ്പള്ളി, ഇബ്രാഹിം കളക്കാട്ട്, ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷീ സ്മാര്‍ട്ട് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഡോ. വിഷ് മ യുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img