ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ‘ബാലപാര്‍ലമെന്റ്’ സംഘടിപ്പിച്ചു

35

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ഗവഃ ഗേള്‍സ് സ്‌കൂളില്‍ ‘ബാലപാര്‍ലമെന്റ്’ സംഘടിപ്പിച്ചു .പ്രാഥമികമായി ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചും, ഭരണഘടനയെക്കുറിച്ചും, കുട്ടികളുടെ അവകാശങ്ങളായ അതിജീവനത്തിനുള്ള അവകാശം,വികസനത്തിനുള്ള അവകാശം ,സംരക്ഷണത്തിനുള്ള അവകാശം ,പങ്കാളിത്തത്തിനുള്ള അവകാശം എന്നിവ സംബന്ധിച്ചുമാണ് ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ് പ്രതിനിധികള്‍ ബാലപാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തത് .ഇരിങ്ങാലക്കുട എം.എല്‍.എ കെ .യു അരുണന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ .സി മൊയ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം എം .പി ആന്റണി ,കേരള ബച്ച്പന്‍ ബചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പ്രസീന്‍ കുന്നമ്പള്ളി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു .കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കമറുദ്ധീന്‍ വലിയകത്ത് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി .വി കുമാരന്‍ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ ജയന്‍ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍ കരവട്ട് ,അംബുജ രാജന്‍ ,ഷംല അസീസ് ,ജയശ്രീ കെ .എ ,അഡ്വ .മനോഹരന്‍ ,മിനി സത്യന്‍ ,തോമസ് തത്തംപിള്ളി ,മല്ലിക ചാത്തുക്കുട്ടി ,ഗേള്‍സ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പ്യാരിജ എം ,ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ് മിസ്ട്രസ് ടി .യു രമണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ സ്വാഗതവും ,സ്‌കൂള്‍ കൗണ്‍സിലര്‍ ലിനി എം .ഒ നന്ദിയും പറഞ്ഞു.

Advertisement