പ്രതിഭകളെ ആദരിക്കുകയും തയ്യല്‍ മെഷീന്‍ വിതരണവും സംഘടിപ്പിച്ചു

19
Advertisement

ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തലത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ അവാര്‍ഡുകള്‍ സ്വന്തമാക്കിയ തൃശ്ശൂര്‍ മേഖലയിലെ പ്രതിഭകളെ ആദരിക്കുകയും ,ഇരിങ്ങാലക്കുട ജൂനിയര്‍ ചേംബറിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്എസ് യൂണിറ്റുകള്‍ നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണവും സംഘടിപ്പിച്ചു .പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ എന്‍.എസ് .എസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ പ്രൊഫസര്‍ കെ. എന്‍ രമേശനെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ റീജിനല്‍ ബെസ്റ്റ് ഓഫീസര്‍ ആയി തെരഞ്ഞെടുത്ത ക്രൈസ്റ്റ് കോളേജ് അധ്യാപകന്‍ ഡോ അരുണ്‍ ബാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു . തൃശ്ശൂര്‍ റീജിനല്‍ എന്‍.എസ് .എസ് വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട നാല് പേരെ ആദരിക്കുകയുണ്ടായി . ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥികളായ ശില്പ. കെ. എസ്,ജസ്‌ന ജോണ്‍സണ്‍, പ്രജ്യോതി നികേതന്‍ കോളേജിലെ ദയാ സുധന്‍ എന്നിവരെയാണ് ആദരിച്ചത് .ചടങ്ങിനോടനുബന്ധിച്ച് കോളേജിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷനല്‍ സൗജന്യമായി നല്‍കിയ തയ്യല്‍മെഷീന്‍ വിതരണം നടത്തി. ജൂനിയര്‍ ചേംബര്‍ പ്രതിനിധികളായ ജെന്‍സണ്‍ ഫ്രാന്‍സിസ്, ഷിജോ പെരേപ്പാടന്‍ ,നിതിന്‍ ജോണ്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായ ബീന. സി. എ. സ്വാഗതവും എന്‍.എസ് .എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബിനു .കെ. വി നന്ദിയും പറഞ്ഞു.