‘അണ്‍സങ്ങ് ഹീറോസിന്” സെന്റ് ജോസഫ്‌സില്‍ സ്‌നേഹാദരം

164
Advertisement

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടേയും സീനിയര്‍ ചേമ്പര്‍ ഇരിങ്ങാലക്കുട സംയുക്തമായി പോലീസ് സ്‌ക്വാഡിനെ ആദരിച്ചു. ഡോഗ് സ്‌ക്വോഡിന്റെ അഭ്യാസ പ്രകടനങ്ങള്‍ കുട്ടികളില്‍ ആവേശതിരയുണര്‍ത്തി. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് സീനിയര്‍ പോലീസ് ഓഫീസര്‍ സുരേഷ് സി ജി വിവരിച്ചു. സീനിയര്‍ ചേമ്പര്‍ സെക്രട്ടറിി അഡ്വ.പാട്രിക ഡേവിസ്, ഡോ. ജോണ്‍ കെ ജെ, ജെയ്‌സണ്‍ പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ഡോ. ബിനു ടി വി വളണ്ടിയര്‍മാരായ അനുഷ വി, അപര്‍ണ്ണ എ ജെ, അനുപമ കെ ജെ, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.പോലീസ് ഡോഗുകളായ ഹണി, സ്വീറ്റി, റാണ എന്നിവരുടെ അഭ്യാസ പ്രകടനങ്ങളാണ് നടന്നത്.

Advertisement