ഇരിങ്ങാലക്കുട നഗരസഭ കട്ടില്‍ വിതരണം ചെയ്തു

149
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ 2019 -2020 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണം നടത്തുന്ന ജനറല്‍ വിഭാഗം’വൃദ്ധര്‍ക്ക് കട്ടില്‍’ എന്ന പദ്ധതി പ്രകാരം കട്ടില്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‌പേഴ്‌സണ്‍മാരായ മീനാക്ഷി ജോഷി, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് സ്വാഗതവും icds സൂപ്പര്‍വൈസര്‍ ഷെമീന പി എ നന്ദിയും പറഞ്ഞു. ഒരു വാര്‍ഡില്‍ 3 പേര്‍ വച്ച് 123 പേര്‍ക്ക് കട്ടില്‍ നല്‍കി. 535000 രൂപ ഈ പദ്ധതിക്ക് ചിലവ് വന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

Advertisement