ലയണ്‍സ് ക്ലബ്ബ് ഹരിതമിത്രം പദ്ധതി ഉല്‍ഘാടനം ചെയ്തു

167
Advertisement
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന ഹരിതമിത്രം പദ്ധതി ഉല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് മൊറേലി ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണിക്ക് വൃക്ഷതൈ നല്‍കി നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനത്തില്‍ വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.ഇന്ത്യയിലെ മികച്ച സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ഐ.ടി.യു ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ ദിലീപ്കുമാര്‍,മികച്ച ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫ് മാളിയേക്കല്‍ എന്നിവരെ ആദരിച്ചു.റാണി ജോര്‍ജ്ജ് മൊറേലി ഭദ്രദീപം തെളിയിച്ചു.ലയണ്‍സ് ക്ലബ്ബ് റീജിയണല്‍ ചെയര്‍മാന്‍ അഡ്വ.കെ.ജി അജയ്കുമാര്‍,സോണ്‍ ചെയര്‍മാന്‍ കെ.കെ സജിതന്‍,സിന്ദു സതീശന്‍,വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സുരേഷ് കോവിലകം,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ.എ റോബിന്‍,ഇന്ദുകല അജയ്കുമാര്‍,ശ്രീജ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement