ജയില്‍ അന്തേവാസികള്‍ക്കായി യോഗ പരിശീലന കളരി

131

ഇരിഞ്ഞാലക്കുട :യോഗ ശാസ്ത്ര പരിഷത്തും ജയില്‍ വകുപ്പും സംയുക്തമായി വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ അന്തേവാസികള്‍ക്കായി ആരംഭിക്കുന്ന യോഗ പരിശീലന കളരി ഉല്‍ഘാടനം മദ്ധ്യമേഖല ഡി.ഐജി ശ്രീ സാം തങ്കയ്യന്റെ അധ്യക്ഷതയില്‍ അഭിനേത്രിയും സിനിമ പിന്നണി ഗായികയുമായ കുമാരി ഹരിതഹരീഷു് നിര്‍വ്വഹിച്ചു. ജയില്‍ സൂപ്രണ്ട് NS നിര്‍മ്മലാനന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. റീജണല്‍ വെല്‍ഫയര്‍ ഓഫീസര്‍ ശ്രീമതി ലക്ഷ്മി കെ, ആശംസ അര്‍പ്പിച്ച പരിപാടിയില്‍ പരിശീലന കളരിയുടെ ലക്ഷ്യവും, ആവശ്യകതയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സന്ദേശം യോഗശാസ്ത്ര പരിഷത്ത് പ്രസിഡന്റ് ശ്രീ’ചന്ദ്രന്‍ പി വേലായുധന്‍ നിര്‍വ്വഹിച്ചു.യോഗ ശാസ്ത്ര പരിഷത്ത് പരിശീലകരായ ശ്രീ’ സജയ് ദാമോദരന്‍, ശ്രീമതി ദിജു മനോജ്, ശ്രീമതി രശ്മി ഭാസ്‌കരന്‍’ ജയില്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ സന്നിഹിതരായ യോഗത്തിന് സെന്‍ട്രല്‍ പ്രിസണ്‍ വെല്‍ഫെയര്‍ ഓഫീസറായ ശ്രീമതി സാജി സൈമണ്‍ നന്ദി രേഖപ്പെടുത്തി.

Advertisement