നീഡ്‌സ് കേരള പിറവിദിനം ആഘോഷിച്ചു

88
Advertisement

ഇരിങ്ങാലക്കുട: എന്റെ കേരളം എന്റെ അഭിമാനം എന്ന പേരില്‍ നീഡ്‌സ് നടത്തിയ കേരള പിറവി ദിനാഘോഷം മലയാള തനിമയുടെ വൈകാരികതകളുണര്‍ത്തി. കേരളത്തിന്റെ ഗതകാല സ്മരണകളുണര്‍ത്തുന്ന പ്രഭാഷണങ്ങളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.സി.കെ.തോമസ് മുഖ്യാതിഥിയായിരുന്നു. പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ഗിരിജ ഗോകുല്‍ദാസ് , കാറളം പഞ്ചായത്തംഗം വി.ജി. ശ്രീജിത്ത്, ഗുലാം മുഹമ്മദ്.എം.എന്‍.തമ്പാന്‍, എസ്.ബോസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷ്ന്‍ നീഡ്‌സിന്റെ കേരള പിറവി ദിനാഘോഷം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്യുന്നു

 

Advertisement