ലോക തപാല്‍ ദിനം ആചരിച്ചു

236
Advertisement

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോക തപാല്‍ദിനം ആചരിച്ചു.നടവരമ്പ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ ജയകുമാര്‍ ഉത്ഘാടനം ചെയ്തു. മൈഷൂക്ക് കരൂപ്പടന്നയുടെ സ്റ്റാമ്പ് ശേഖരണ പ്രദര്‍ശനം നടത്തി. പ്രദര്‍ശനം പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ പുരോഗതി യോടെ അന്യംനിന്ന് പോയ കത്തെഴുതു തിരികെ കൊണ്ട് വരുന്നതിന്റെ ഭാഗമായി കുട്ടികള്‍ കത്തെഴുത്തു നടത്തി.വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരം നേടിയ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ട് കുട്ടികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയ ച്ചു.ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല നേതൃത്വം നല്‍കി. മൈഷൂക്ക് കരൂപ്പടന്ന, സോഷ്യല്‍ സയന്‍സ് കണ്‍വീനര്‍ ഷമി എന്നിവ ര്‍ സംസാരിച്ചു.

 

Advertisement