വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു

163

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും കത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ ജ്വാലയും തീര്‍ത്തു. അരിക്കിലാമ്പുകള്‍ കൈയ്യിലേന്തിയായിരുന്നു പ്രകടനം.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ.വി.സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. കെ.എച്ച്.അബ്ദുള്‍ നാസര്‍, ധര്‍മ്മജന്‍ വില്ലാടത്ത്, കാശി വിശ്വനാഥന്‍, ഷംസു വെളുത്തേരി, സിമി കണ്ണാദാസ്, എ.ചന്ദ്രന്‍, വി.എ.നാസര്‍, അബ്ദുള്ളക്കുട്ടി, വി.രാംദാസ്, എ.ആര്‍.രാമദാസ് , മുസമ്മില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Advertisement