തൊഴിലുറപ്പു പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി ജെ പി പടിയൂര്‍ പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രതിക്ഷേധിച്ചു.

153
Advertisement

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി മാസങ്ങളായി പഞ്ചായത്ത് ഭരണത്തിന്റെ അനാസ്ഥ മൂലം തൊഴിലുറപ്പു പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി ജെ പി പടിയൂര്‍ പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം പ്രതിക്ഷേധിച്ചു. സമീപ പഞ്ചായത്തുകളില്‍ തൊഴില്‍ ദിനങ്ങള്‍ മുപ്പതില്‍ പരം ദിവസങ്ങള്‍ ലഭിച്ചപ്പോള്‍ ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞ് തോടുകള്‍ ബലപ്പെടുത്തി കയര്‍ ഭൂവസ്ത്രം ഇടേണ്ട പദ്ധതി നടപ്പിലാക്കാതെയും ഇതിന് വേണ്ടി ഇറക്കിയ കയര്‍ ഭൂവസ്ത്രം നശിച്ച് പോകുന്ന അവസ്ഥ സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാന്‍ വൈകുന്നതിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബിനോയ് കോലാന്ത്ര പഞ്ചായത്ത് കമ്മറ്റി അംഗം സജി ഷൈജു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement