പെരിഞ്ഞനം ആര്‍ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം അംഗന്‍വാടി ശുദ്ധീകരിച്ചു

103
Advertisement

പെരിഞ്ഞനം : പെരിഞ്ഞനം ആര്‍ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് അംഗങ്ങള്‍ പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സെക്കിയ സ്മാരക അംഗന്‍വാടി എന്‍എസ്എസ് സംസ്ഥാനതല പ്രൊജക്ടായ ശ്രേഷ്ഠബാല്യം പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്നു. അതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അംഗന്‍വാടി ശുദ്ധീകരിക്കുകയും അതോടൊപ്പം ഭംഗിയായി ചായം പൂശുകയും അംഗന്‍വാടിയിലെ കുരുന്നുകള്‍ക്കായി വിവിധ തരത്തില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഭംഗിയായി അംഗന്‍വാടി ചിട്ടപ്പെടുത്തുകയും ചെയ്തു. വളരെ ശോചനീയ അവസ്ഥയില്‍ ആയിരുന്ന അംഗന്‍വാടി വാര്‍ഡ് മെമ്പര്‍ പ്രജിത് രജീഷിന്റ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍എസ്എസ് യൂണിറ്റ് ഭംഗിയായി ക്രമീകരിക്കാന്‍ ശ്രമിച്ചു. ബിന്ദു ടീച്ചര്‍ ആണ് അംഗന്‍വാടിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്കായി പെരിഞ്ഞനം ആര്‍. എം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഡോക്ടര്‍ അനില്‍കുമാര്‍ ആറിന്റെ നേതൃത്വത്തില്‍ ചിത്ര ടികെ, സുമ കെ, ബിജോയി വര്‍ഗീസ് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. അംഗന്‍വാടിയിലെ കുരുന്നുകള്‍ക്കായി ഒരു വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുവാനും യൂണിറ്റ് ആഗ്രഹിക്കുന്നു.

Advertisement