68-ാം വയസ്സില്‍ മൃദംഗത്തില്‍ പക്കമേളം

229
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നനദുര്‍ഗനവഗ്രഹ ക്ഷേത്രത്തില്‍ നടന്നുവരുന്ന നവരാത്രി സംഗീതത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരിയില്‍ മൃദംഗത്തില്‍ പക്കമേളം വായിച്ച് ശ്രദ്ധേയമായി.68 വയസ്സുള്ള പ്രഭാകരന്‍ അങ്കമാലി അനൂപ് വിഷ്ണു അവതരിപ്പിച്ച സംഗീത കച്ചേരിയിലാണ് പക്കമേളം അവതരിപ്പിച്ചത്. കൂളിമുട്ടം മുണ്ടേയങ്ങാട്ട് പ്രഭാകരനാണ് മൃദംഗത്തില്‍ പക്കമേളം അവതരിപ്പിച്ചത്. കേവലം രണ്ട് വര്‍ഷത്തെ മൃദംഗ പഠനംകൊണ്ടാണ് സംഗീത കച്ചേരിക്ക് പക്കമേളം അവതരിപ്പിക്കാന്‍ പ്രാഗത്ഭ്യം നേടിയത്. ഹൈസ്‌കൂള്‍ അധ്യാപകനായ ഗോകുലകൃഷ്ണനും പ്രഭാകരന് ഒപ്പം പക്കമേളം അവതരിപ്പിച്ചു. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗകളരിയിലെ അധ്യാപകനായ വിക്രമന്‍ നമ്പൂതിരിയുടെ കീഴിലാണ് മൃദംഗം അഭ്യസിക്കുന്നത്. കച്ചേരിയില്‍ മുരളി കൊടുങ്ങല്ലൂര്‍ വയലിനും, അഖിലേഷ് ഗഞ്ചിറയിലും, ജോതിവസ് ഘടത്തിലും, കച്ചേരിയില്‍ അണിചേര്‍ന്നു. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടിക്ക് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

Advertisement