പള്ളിപ്പുറം സുവര്‍ണ്ണമുദ്ര കലാമണ്ഡലം അപ്പുമാരാര്‍ക്ക്

196

ഇരിങ്ങാലക്കുട : യശശരീരനായ സുപ്രസിദ്ധകഥകളി നടന്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള പള്ളിപ്പുറം ഗോപാലന്‍നായരാശാന്‍ അനുസ്മരണസമിതി വര്‍ഷം തോറും സമ്മാനിക്കുന്ന ആശാന്റെ പേരിലുള്ള സുവര്‍ണ്ണമുദ്ര, കലാനിലയം പ്രിന്‍സിപ്പലായിരുന്ന കലാമണ്ഡലം അപ്പുമാരാര്‍ക്ക് സമ്മാനിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ പ്രൊഫ.ലക്ഷ്മണന്‍നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് മാതൃഭൂമി ന്യൂസിലെ എം.പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കലാനിലയം മോഹനന്‍കുമാര്‍, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവരുടെ പേരിലുള്ള ഉപഹാരങ്ങള്‍ വിശ്വജിത്ത്തമ്പാന്‍, നന്ദനകൃഷ്ണ എന്നിവര്‍ക്ക് രാജഗോപാല്‍ സമ്മാനിച്ചു. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി, കലാനിലയം ഗോപി, അമ്പിളിജയന്‍, സതീഷ് വിമലന്‍, അഗ്‌നിശര്‍മ്മന്‍, രാജേഷ്തമ്പാന്‍, ജയന്തിദേവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തിനു മുന്‍പ് നടന്ന അനുസ്മരണ സമ്മേളത്തില്‍ അഡ്വ. ഗിരിജാവല്ലഭന്റെ അദ്ധ്യക്ഷതയില്‍ റഷീദ്കാറളം, ബാലകൃഷ്ണന്‍ അഞ്ചത്ത്, കലാനിലയം രാഘവന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൊതു സമ്മേളനത്തിനു മുന്‍പ് വാസുദേവ് തമ്പാന്‍, ഗംഗഉദയന്‍നമ്പൂതിരി, യദുകൃഷ്ണന്‍ഗോപിനാഥന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളിപുറപ്പാടും പൊതുസമ്മേളനത്തിനുശേഷം ഡോ.കെ.ആര്‍.രാജീവ്, കലാനിലയം കരുണാകരക്കുറുപ്പ് കലാനിലയം മനോജ് തുടങ്ങിയ പ്രമുഖര്‍ അവതരിപ്പിച്ച കുചേല വൃത്തം കഥകളിയും ഉണ്ടായിരുന്നു. ഏങ്ങൂര്‍ രാജനാണ് കഥകളി സ്പോണ്‍സര്‍ ചെയ്തീരിക്കുന്നത്.

Advertisement