നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗാന്ധി ജയന്തി ആചരിച്ചു

202
Advertisement

നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്,എന്‍. എസ്. എസ്. യൂണിറ്റ് കളുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിനം നൂറ്റിഅന്‍പതു മെഴുകുതിരി കള്‍ തെളിയിച്ചു കൊണ്ട് പി. ടി. എ പ്രസിഡന്റ് അനിലന്‍ ഉത്ഘാടനം ചെയ്തു. ഗാന്ധിജി യുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍വ്വ മതപ്രാര്‍ത്ഥന നടത്തുകയും ഗാന്ധിജി നടത്തിയ നിയമ ലംഘനവുമായി ബന്ധപെട്ടു കുട്ടികള്‍ പ്രതീകാത്ത്മകമായി ദണ്ടിയാത്ര സംഘടിപ്പിക്കുകയും നടവരമ്പു കോളനിയില്‍ ഉപ്പുകുറുക്കുകയുംചെയ്തു. ഗാന്ധിജിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി പ്രശ്‌നോത്തരി മത്സരവും വീഡിയോ പ്രദര്‍ശനംവും നടത്തി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല നേതൃത്വം നല്‍കി.പ്രിന്‍സിപ്പാള്‍. എം. നാസറുദീന്‍, സോഷ്യല്‍ സയന്‍സ് കണ്‍വീനര്‍ ഷമി, ലാലു, ഗൈഡ്‌സ് ലീഡര്‍ അനഘ, സ്‌കൗട്ട്‌സ് ലീഡര്‍ അബ്ദുല്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement