കാറളം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്തല ഗ്രാമസഭ നടന്നു

142
Advertisement

കാറളം:കാറളം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഡ്തല ഗ്രാമസഭ നടന്നു.കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സുനിതാ മനോജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രാമസഭ യോഗം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ടി.പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. രമ രാജന്‍ മെമ്പര്‍മാരായ ശ്രീമതി. ഷൈജവെട്ടിയാട്ടില്‍, ശ്രീ.കെ.ബി.ഷമീര്‍, ശ്രീ. കെ.വി. ധനേഷ്ബാബു, ശ്രീ:ശ്രീജിത്.വി.ജി., ശ്രീ.കെ.എസ്.ബാബു സെക്രട്ടറി ഇന്‍ചാര്‍ജ് .ശ്രീ.മനോജ്കുമാര്‍, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Advertisement